മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പികെ ഫിറോസ്
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ‘ഇരട്ടച്ചങ്കന് ഭരിക്കുന്ന സംസ്ഥാനം എന്നതിനേക്കാള്‍ ഗുണ്ടകള്‍ ഭരിക്കുന്ന സംസ്ഥാനം എന്നാണ് യഥാര്‍ത്ഥത്തില്‍ കേരളത്തെ വിശേഷിപ്പിക്കേണ്ടത്.’ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
‘പേടിപ്പെടുത്തുന്ന കൊലപാതക വാര്‍ത്തകളാണ് ഓരോ ദിവസവും കേരളത്തില്‍ നിന്നും കേള്‍ക്കുന്നത്. പോലീസിന്റെ അനാസ്ഥ കാരണം കൊല്ലപ്പെടുന്നവരും പോലീസ് തന്നെ കൊല്ലുന്നവരും ഇക്കൂട്ടത്തിലുണ്ട്. ജനവികാരം ശമിപ്പിക്കാന്‍ പേരിനൊരു സസ്പെന്‍ഷനൊക്കെ ഉണ്ടാവുമെങ്കിലും സസ്പെന്ഷന് കാലാവധി കഴിഞ്ഞാല്‍ ആ കാലത്തെ ശമ്പളമടക്കം കൊടുക്കും എന്നതാണ് സമ്പ്രദായം. ഫലത്തില്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങാമെന്നതാണ് ഗുണം.’ ഫിറോസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗുണ്ടകള്‍ ഭരിക്കുന്ന സംസ്ഥാനം….
പേടിപ്പെടുത്തുന്ന കൊലപാതക വാര്‍ത്തകളാണ് ഓരോ ദിവസവും കേരളത്തില്‍ നിന്നും കേള്‍ക്കുന്നത്. പോലീസിന്റെ അനാസ്ഥ കാരണം കൊല്ലപ്പെടുന്നവരും പോലീസ് തന്നെ കൊല്ലുന്നവരും ഇക്കൂട്ടത്തിലുണ്ട്. ജനവികാരം ശമിപ്പിക്കാന്‍ പേരിനൊരു സസ്പെന്‍ഷനൊക്കെ ഉണ്ടാവുമെങ്കിലും സസ്പെന്ഷന് കാലാവധി കഴിഞ്ഞാല്‍ ആ കാലത്തെ ശമ്പളമടക്കം കൊടുക്കും എന്നതാണ് സമ്പ്രദായം. ഫലത്തില്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങാമെന്നതാണ് ഗുണം.
കോട്ടയത്ത് നിന്നും കേട്ട ദുരഭിമാനക്കൊലയാണ് ഏറ്റവും ഒടുവിലത്തേത്. സ്വന്തം ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയി എന്ന് ഒരു പെണ്‍കുട്ടി കരഞ്ഞ് പറഞ്ഞിട്ടും നമ്മുടെ പോലീസ് തിരിഞ്ഞ് നോക്കാത്തത് കൊണ്ടാണ് ഈ കൊലപാതകം സംഭവിച്ചത്. ഒരു കാലത്ത് ക്രമസമാധാനപാലനത്തിന്റെ കാര്യത്തില്‍ കേരളത്തോട് മത്സരിക്കാന്‍ സാധിക്കുന്ന സംസ്ഥാനങ്ങള്‍ അപൂര്‍വ്വമായിരുന്നെങ്കില്‍ പോലീസിലെ ക്രമിനല്‍ വല്‍ക്കരണത്തിന്റെയും പിടിപ്പ് കേടിന്റെയും കാര്യത്തിലും ഗുണ്ടാസംഘങ്ങള്‍ സൈ്വര്യ വിഹാരം നടത്തുന്നതിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് നമ്മളിപ്പോള്‍ മത്സരിക്കുന്നത്.
ഈ പോക്ക് പോയാല്‍ കേരളത്തെ വൈകാതെ ഉത്തര്‍പ്രദേശ് എന്നോ രാജസ്ഥാന് എന്നോ വിളിക്കേണ്ടി വരും!
ഇരട്ടച്ചങ്കന് ഭരിക്കുന്ന സംസ്ഥാനം എന്നതിനേക്കാള്‍ ഗുണ്ടകള്‍ ഭരിക്കുന്ന സംസ്ഥാനം എന്നാണ് യഥാര്‍ത്ഥത്തില്‍ കേരളത്തെ വിശേഷിപ്പിക്കേണ്ടത്.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]