അല്ലുഅര്‍ജുന്റെ സിനിമയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറത്തെ യുവതിക്കെതിരെ സൈബര്‍ ആക്രമണം

അല്ലുഅര്‍ജുന്റെ സിനിമയെക്കുറിച്ച്  ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട  മലപ്പുറത്തെ യുവതിക്കെതിരെ  സൈബര്‍ ആക്രമണം

പെരിന്തല്‍മണ്ണ: അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരെ സൈബര്‍ ആക്രമണം. സാമൂഹിക പ്രവര്‍ത്തക പ്രൊഫ. പി ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തിയുടെ ഫെയ്സ്ബുക്ക് വോളിലാണ് അശ്ലീല കമന്റുകളും ഭീഷണിയും നിറഞ്ഞത്. ലൈംഗിക ചുവയോടെയും മാനഹാനിവരുത്തുന്ന തരത്തിലുമാണ് പോസ്റ്റുകളെന്ന് പരാതിയില്‍ പറയുന്നു. കുടുംബത്തെ ചുട്ടുകൊല്ലുമെന്ന തരത്തിലടക്കമുള്ള കമന്റുകളുണ്ട്. സിനിമാ നിരൂപകകൂടിയായ അപര്‍ണ പൊലീസിലും സൈബര്‍സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിക്കല്‍, ഭീഷണി തുടങ്ങിയവക്കുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഞായറാഴ്ച ഉച്ചയോടെയാണ് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ ടി എസ് ബിനുവാണ് അന്വേഷിക്കുന്നത്.

Sharing is caring!