മലപ്പുറത്തെ മഞ്ഞക്കടലാക്കി ബ്രസീല്‍ ആരാധകര്‍

മലപ്പുറം: മലപ്പുറത്തെ മഞ്ഞക്കടലാക്കി ബ്രസീല്‍ ആരാധകര്‍, ചങ്കല്ല ചങ്കിടിപ്പാണ് …ബ്രസീല്‍. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്നവരല്ല ഞങ്ങള്‍. ഫുട്‌ബോള്‍കൊണ്ട് കണക്കുകള്‍ തീര്‍ക്കുന്നവരാണ്… ലോക കപ്പ് ഫുട്‌ബോള്‍ ആവേശം വാനോളം ഉയര്‍ത്തിയാണ് ബ്രസീല്‍ ആരാധകര്‍ മലപ്പുറത്തെ മഞ്ഞക്കടലാക്കിയത്.

ബ്രസീല്‍ ഫാന്‍സ് കേരളയുടെ നേതൃത്വത്തില്‍ ഗ്രാന്‍ഡ് മീറ്റും വാഹന റാലിയും ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു. ബൈക്കുകള്‍, കാറുകള്‍, തുറന്ന ജീപ്പുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങി നൂറുകണക്കിന് വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. കൊടികളും ബാനറുകളും ഫ്‌ലക്‌സുകളുമായി മഞ്ഞയും പച്ചയും കലര്‍ന്ന ജേഴ്‌സിയണിഞ്ഞ് ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നപ്പോള്‍ സര്‍വത്ര ബ്രസീല്‍ മയമായി.
ടൗണിലൂടെ രണ്ട് കിലോമീറ്റര്‍ ദൂരമാണ് റാലി കടന്നുപേയാത്.

ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകരുടെ ഫെയ്‌സ് ബുക്ക് കൂട്ടായ്മ ബ്രസീല്‍ ഫാന്‍സ് കേരളയിലെ അം?ഗങ്ങളായ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. രാവിലെതന്നെ പലയിടങ്ങളില്‍ നിന്നുള്ളവര്‍ ടൗണില്‍ എത്തിയിരുന്നു. പരസ്പരം പരിചയപ്പെട്ട ശേഷമാണ് വാഹനജാഥ തുടങ്ങിയത്. വൈകിട്ട് അഞ്ചരയോടെ കോട്ടക്കുന്ന് പാര്‍ക്കിന് സമീപത്താണ് ജാഥ സമാപിച്ചത്. അര്‍ജന്റീന ഫാന്‍സും മലപ്പുറത്ത് റാലി നടത്തിയിരുന്നു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *