നിപാ വൈറസ്; കേരളത്തില്‍നിന്ന് പഴം, പച്ചക്കറി കയറ്റുമതിക്ക് ഗള്‍ഫില്‍ വിലക്ക്

നിപാ വൈറസ്; കേരളത്തില്‍നിന്ന് പഴം, പച്ചക്കറി  കയറ്റുമതിക്ക് ഗള്‍ഫില്‍ വിലക്ക്

മലപ്പുറം: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്ന് പഴം, പച്ചക്കറി എന്നിവ യു.എ.ഇയിലേക്കും ബഹ്റൈനിലേക്കും കയറ്റുമതി ചെയ്യുന്നതിന് വിലക്ക്.

പഴവും പച്ചക്കറിയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കയറ്റി അയക്കേണ്ടെന്ന് ഇരുരാജ്യങ്ങളും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതിദിനം 60 ടണ്‍ പഴവും പച്ചക്കറിയുമാണ് ഗള്‍ഫിലേക്ക് കയറ്റി അയക്കുന്നത്.

നെടുമ്പാശ്ശേരി വഴി 40 ടണ്ണും കരിപ്പൂരില്‍നിന്നും 20 ടണ്ണുമാണ് പ്രതിദിനം കയറ്റുമതി ചെയ്യുന്നത്. നിപാ കണ്ടെത്തിയത് കോഴിക്കോട്ട് മാത്രമാണെങ്കിലും മൊത്തത്തിലാണ് വിലക്ക്. വിലക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കയറ്റുമതി വ്യാപാരികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്ന് മാത്രമല്ല തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും പഴവും പച്ചക്കറികളും കൂടി ശേഖരിച്ചാണ് വ്യാപാരികള്‍ കയറ്റുമതി ചെയ്യുന്നത്. പരിശോധന നടത്തി അണുവിമുക്തമാണെന്ന് ഉറപ്പാക്കിയശേഷമാണ് പഴവും പച്ചക്കറിയും കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്.

Sharing is caring!