റമദാന് സുകൃതങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട മാസം: ഹൈദരലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന് ഹാദിയ സംഘടിപ്പിച്ച അഞ്ചാമത് റമദാന് പ്രഭാഷണ പരമ്പരക്ക് ഹിദായ നഗറില്‍ ഉജ്ജ്വല സമാപ്തി. അഞ്ച് ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരിപാടിയില്‍ മുസ്ഥഫ ഹുദവി ആക്കോട്, സിംസാറുല്‍ഹഖ് ഹുദവി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തി.
സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റമദാന് വിശ്വാസികള്‍ക്ക് കൂടുതല്‍ സുകൃതങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട മാസമാണെന്നും ആത്മീയവും ശാരീരികവുമായ വ്യക്തി ശുദ്ധി നേടിയെടുക്കുന്നതിന് റമദാന് വിനിയോഗിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ആരാധനകളും സാമൂഹിക നന്മകളും ചെയ്തു വിശ്വാസി കൂടുതല്‍ കരുത്താര്‍ജിക്കണമെന്നും തങ്ങള്‍ ഉണര്‍ത്തി.
ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, സി. യൂസുഫ് ഫൈസി മേല്‍മുറി, യു.ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, ബാവ ഹാജി ചിറമംഗലം, മുക്ര അബൂബക്കര്‍ ഹാജി, സി.കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച് ശരീഫ് ഹുദവി സ്വാഗതവും പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]