എം എസ് സി അഗ്രികള്‍ച്ചര്‍ പരീക്ഷയില്‍ മലപ്പുറത്തുകാരിക്ക് ഒന്നാം റാങ്ക്

എം എസ് സി  അഗ്രികള്‍ച്ചര്‍ പരീക്ഷയില്‍  മലപ്പുറത്തുകാരിക്ക് ഒന്നാം റാങ്ക്

പരപ്പനങ്ങാടി:കര്‍ണാടക ധാര്‍വാഡ് കാര്‍ഷിക സര്‍വകലാശാലയുടെ 2015-17 എം എസ് സി അഗ്രികള്‍ച്ചര്‍ (പ്ലാന്റ് പാത്തോളജി- ചെടികളിലെ രോഗങ്ങളെ സംബന്ധിച്ചുള്ള പഠനം) പരീക്ഷയില്‍ 93.1 ശതമാനം മാര്‍ക്കോടെ ചെട്ടിപ്പടിയിലെ എം അമൃതാലക്ഷ്മി ഒന്നാം റാങ്കോടെ സ്വര്‍ണ്ണ മെഡല്‍ നേടി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ ബി എസ് സി അഗ്രികള്‍ച്ചര്‍ പരീക്ഷയില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണ മെഡലുകളും നേടിയിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് റിട്ട:എക്‌സിക്കുട്ടീവ് ഓഫീസര്‍ ചെട്ടിപ്പടിയിലെ മലയില്‍ ബാലസുബ്രഹ്മണ്യന്റെയും രാധാമണിയുടെയും ഇളയ മകളാണ് അമൃതാലക്ഷ്മി. ജീജാ ലക്ഷ്മിയും നിഖിലാ ലക്ഷ്മിയും സഹോദരിമാരാണ്. അരിയല്ലൂര്‍ എം വി എച്ച് എസ് സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ അമൃതാലക്ഷ്മി ജില്ലാ സംസ്ഥാന തല കലോല്‍സവങ്ങളിലും മറ്റും ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടില്‍ ഒന്നാം വര്‍ഷ പി എച്ച് ഡി വിദ്യാര്‍ഥിനിയാണിപ്പോള്‍.
പടം : അമൃതാലക്ഷ്മി.

Sharing is caring!