എന്താണ് മലപ്പുറം കത്തി ?
മലപ്പുറം കത്തി, അമ്പും വില്ലും… നമുക്കെല്ലാം പരിചയമുള്ളൊരു ഡയലോഗാണിത്. മലപ്പുറം എന്ന് കേള്്ക്കുമ്പോ തന്നെ മറ്റു ജില്ലക്കാര് പേടിക്കാന് ഇതു ധാരാളം. എന്നാല് മലപ്പുറം കത്തി ഉപയോഗിച്ച് ഇന്നുവരെ ഒരാളെയും അക്രമിച്ചതായി കേട്ടു കേള്വി പോലുമില്ല.
മുറുക്കുന്നവര് അടക്ക കൊത്തി നുറുക്കാനും, മറ്റു ചെറിയ ചെറിയ ആവശ്യങ്ങള്ക്കുമാണ് കത്തി പ്രധാനമായും ആശ്രയിച്ചിരുന്ന
ത്. മലപ്പുറം ജില്ലയിലെ തെങ്ങു കയറ്റ തൊഴിലാളികളില് ഒരു വിഭാഗം ഇന്നും മലപ്പുറം കത്തിയെ ആശ്രയിക്കുന്നു.
മലബാറിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ മുസ്ലിം വിഭാഗക്കാര്ക്കിടയില് പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രത്യേക തരം കത്തിയാണിത്. കനം കൂടിയതും മൂര്ച്ചയേറിയതു
മായ വായ്ത്താരിയും അരഭാഗത്തെ പിടിയില് നിന്ന് വേര്തിരിക്കുന്ന കൊളുത്തുമാണ് മലപ്പുറം കത്തിയുടെ പ്രത്യേകതകള്. തുകലുറയിലാണ് കത്തി സൂക്ഷിച്ച് വയ്ക്കുക. അത്യാവശ്യം കനമുള്ളതും 15 മുതല് 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി.
കത്തിയുടെ പിടി മാന്കൊമ്പ് കൊണ്ടാണ് നിര്മിക്കുക. ചെറുതം വെള്ളി നിറമുള്ള പിച്ചള ലോഹക്കൂട്ട് കൊണ്ടുള്ള ചിത്രപ്പണിയും ഇതിന്റെ പിടിയുടെ പ്രത്യേകതയാണ്.
ഒമാനിലെ ഗോത്ര ജീവിതവുമായി ബന്ധപ്പെട്ടു കത്തിക്ക് വലിയ സ്ഥാനമുണ്ട്. ഖഞ്ചാര് എന്ന് പേരായ ഈ പരമ്പരാഗത കത്തി അവര് അവരുടെ വേഷവിധാനത്തിന്റെ
ഭാഗമായി കൊണ്ട് നടന്നിരുന്നു (ഒമാനിന്റെ ദേശീയ പതാകയിലും ഇന്ന് ഖഞ്ചാര് കത്തി കാണാം). ഇതിന്റെ ഒരു കേരളീയ വകഭേദമാണ് മലപ്പുറം കത്തി എന്നാണു പ്രധാന അഭിപ്രായം. അറേബ്യന് നാടുകളുമായി മലബാറിനുണ്ടായിരുന്ന ദീര്ഘകാലത്തെ വ്യാപാര ബന്ധങ്ങളിലൂടെ കൈവന്ന സാംസ്കാരിക വിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തില് പ്രചരിച്ചതെന്ന് കരുതുന്നു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]