തിരൂരങ്ങാടിയില്‍ ലോറിയില്‍ കൊണ്ടുവന്ന കക്കൂസ് മാലിന്യം പിടികൂടി

തിരൂരങ്ങാടി: നഗരസഭയിലെ കണ്ണാടിത്തടത്ത് ജനവാസ കേന്ദ്രത്തില്‍ തട്ടുന്നതിനായി ടാങ്കര്‍ ലോറിയില്‍ കൊണ്ട് വന്ന കക്കൂസ് മാലിന്യം നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര പറപ്പൂര്‍ സ്വദേശികളായ എടക്കണ്ടന്‍ വീട്ടില്‍ ഷൗക്കത്ത് (24), പഞ്ചേലി വീട്ടില്‍ സല്‍മാന്‍ (24), പഞ്ചേലി വീട്ടില്‍ റഷീദ് എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെ കണ്ണാടിത്തടതത്തെ പറമ്പില്‍ കക്കൂസ് മാലിന്യം തള്ളുന്നതിനിടെയാണ് ഇവരെ നാട്ടുകാര്‍ പിടികൂടുന്നത്. ഇതിന് മുമ്പും പല തവണ ഇവിടെ കക്കൂസ് മാലിന്യവും മറ്റും തള്ളിയത് കാരണം ദുര്‍ഗന്ധം പതിവായിരുന്നു. ഈ സാഹചര്യത്തില്‍ അത്തരം സംശയാസ്പദമായ വാഹനങ്ങളെല്ലാം നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ടാങ്കറില്‍ കക്കൂസ് മാലിന്യമാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസിനെ വിളിച്ച് വരുത്തി കയ്യോടെ ഏല്‍പ്പിക്കുകയായിരുന്നു. ടാങ്കറും പോലീസ് പിടിച്ചെടുത്തു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]