മലപ്പുറത്ത് കനത്തമഴയ്ക്ക് സാധ്യത; ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശം
മലപ്പുറം: കേരളത്തില്‍ മേയ് 28 വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു. താലൂക്ക് കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. അപകടം ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഘലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
വെള്ളച്ചാട്ടങ്ങളിലും കടലിലും കുളിക്കുന്നത് ഒഴിവാക്കണം.
പുഴകള്‍ ,ചാലുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്.
മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത്
മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]