നിപ; വെള്ളിയാഴ്ച്ച പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് കലക്ടര്‍
മലപ്പുറം: നിപ വൈറസ് സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്ക മാറ്റാന്‍ വെള്ളിയാഴ്ച പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അഭ്യര്‍ഥിച്ചു. മലപ്പുറത്ത് നാല് പേര്‍ക്ക് നിപ സ്ഥിരീകരിച്ചെങ്കിലും കോഴിക്കോട് നിന്നാണ് രോഗം പകര്‍ന്നിട്ടുള്ളത്. നിലവില്‍ ഭയപ്പെടേണ്ടതില്ലെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു.
നിപ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് കലക്ടര്‍ അറിയിച്ചു. പൊതു പരിപാടികള്‍, ആശുപത്രി സന്ദര്‍ശനം, മറ്റു പൊതുചടങ്ങുകള്‍ എന്നിവ പരമാവധി ഒഴിവാക്കണം. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ രണ്ട് ആഴ്ച പൂര്‍ണമായും ഇപ്പോള്‍ താമസിക്കുന്ന വീടുകളില്‍ തന്നെ വിശ്രമിക്കണം. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ദിവസവും നിരീക്ഷണം നടത്തുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരില്‍ ആര്‍ക്കെങ്കിലും ശക്തമായ പനി, തലവേദന, പെരുമാറ്റത്തില്‍ വ്യത്യാസം, മയക്കം എന്നിവ കണ്ടാല്‍ സമീപത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. അവരുടെ നിര്‍ദേശ പ്രകാരം മാത്രമേ പുറത്ത് പോകാവു.
സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരില്‍ രോഗ ലക്ഷണമില്ലാത്തവരും നിലവില്‍ താമസിക്കുന്നിടത്ത് തന്നെ രണ്ട് ആഴ്ച വിശ്രമിക്കണം. പൊതൂചടങ്ങുകളില് പങ്കെടുക്കുന്നതും പൊതുവാഹനങ്ങളിലെ യാത്രകളും ഇത്തരക്കാര്‍ ഒഴിവാക്കണം. താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
RECENT NEWS
മലപ്പുറത്തെ രണ്ട് ഹോട്ടലുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് അടപ്പിച്ചു
മലപ്പുറം: നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ഡി സുജിത് [...]