നിപാ വൈറസ് ഭീതി; തിരൂരങ്ങാടി ദാറുല്‍ഹുദാ പ്രഭാഷണ വേദിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി

നിപാ വൈറസ് ഭീതി; തിരൂരങ്ങാടി ദാറുല്‍ഹുദാ  പ്രഭാഷണ വേദിയില്‍  പ്രത്യേക പ്രാര്‍ത്ഥന നടത്തി

തിരൂരങ്ങാടി: നിപാ വൈറസ് മൂലം ജനങ്ങള്‍ ഭീതിയലകപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ വൈറസ് പടരാതിരിക്കാനും മാരക വിപത്തില്‍ നിന്നു രക്ഷ ലഭിക്കാനും തിരൂരങ്ങാടി ദാറുല്‍ഹുദാ ‘ഹാദിയ റമദാന്‍’ പ്രഭാഷണ വേദിയില്‍ മജ്ലിസുന്നൂറും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. പരിപാടിയുടെ മുന്നോടിയായി ആരോഗ്യവകുപ്പ് പ്രതിനിധികളുടെ പ്രത്യേക ബോധവത്കരണവും നടന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ മജ്ലിസുന്നൂറിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, അലി മൗലവി ഇരിങ്ങല്ലൂര്‍, സി.യൂസുഫ് ഫൈസി സംബന്ധിച്ചു.

Sharing is caring!