ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 26കാരന് പത്തുവര്‍ഷം കഠിന തടവ്
മഞ്ചേരി: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി പത്തുവര്‍ഷം കഠിന തടവിനും 7000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് ആനത്താനം തുരുമ്പോട് സ്വദേശി ഒമ്പതുവര്‍ഷം എന്ന പേരിലറിയപ്പെടുന്ന മേലേമണ്ണില്‍ ഷഫീഖ് (26) നെയാണ് ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം ബലാല്‍സംഗത്തിന് പത്തുവര്‍ഷം കഠിന തടവ് 5000 രൂപ പിഴ, പിഴയടക്കാത്തപക്ഷം മൂന്നു മാസത്തെ അധിക തടവ്, 377 വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിന് അഞ്ചു വര്‍ഷം കഠിന തടവ് 2000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസം അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.
2011 ഡിസംബര്‍ 24നാണ് കേസിന്നാസ്പദമായ സംഭവം. കരുവാരക്കുണ്ട് മുക്കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പന്ത്രണ്ടു വയസ്സുള്ള മൂന്ന് ബാലികമാരെ തീപ്പൊരിപ്പടിയിലെ റാട്ടപ്പുരയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. എന്നാല്‍ വിചാരണ വേളയില്‍ രണ്ടു കുട്ടികള്‍ കൂറുമാറുകയായിരുന്നു. കുട്ടികള്‍ക്ക് മൊബൈല്‍ഫോണില്‍ അശ്ലീലചിത്രം കാണിച്ചുകൊടുത്തതായും കേസുണ്ട്.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]