മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
തിരൂര്‍: വളവന്നൂര്‍ സമത നഗറില്‍ ഡിഫ്റ്റീരിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. തൂമ്പില്‍ യാഹു ഹാ
ജിയുടെ മകന്
മുഹമ്മദ് ബിന്‍ യഹ് യ(18)യാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരണപ്പെട്ടത്.കഴിഞ്ഞ 13നാണ് യഹ് യ ക്ക് പനി തുടങ്ങിയത്.15 ന് തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെങ്കിലും ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. ബാഫഖി യതീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറാവുകയായിരുന്നു.മാതാവ്: നഫീസ,സഹോദരങ്ങള്‍: ബല്‍ക്കീ
സ, നഹീമ
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]