കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യാതിഥികളായി മുഖ്യമന്ത്രി പിണറായി വിജയനും, കുഞ്ഞാലിക്കുട്ടിയും

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യാതിഥികളായി മുഖ്യമന്ത്രി പിണറായി വിജയനും, കുഞ്ഞാലിക്കുട്ടിയും

മലപ്പുറം: കര്‍ണാടക മുഖ്യമന്ത്രിയായി ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി ചുമതലയേല്‍ക്കുന്ന ചടങ്ങിലേക്ക് കേരളത്തില്‍ നിന്ന് മുഖ്യാതിഥികളായി മുഖ്യമന്ത്രി പിണറായി വിജയനും, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആദ്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരടക്കം പതിമൂന്ന് പേരാണ് ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.

പി കെ കുഞ്ഞാലിക്കുട്ടിക്ക് പുറമേ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളായ ബി എസ് പി നേതാവ് മായാവതി, എസ് പി നേതാവ് അഖിലേഷ് യാദവ്, ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്, കമലഹാസന്‍, എം കെ സ്റ്റാലിന്‍ എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. പ്രതിപക്ഷ ഐക്യത്തിനുള്ള മുസ്ലിം ലീഗിന്റെ ഇടപെടലിന് ലഭിച്ച അംഗീകാരമാണ് ചടങ്ങിലേക്കുള്ള ക്ഷണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Sharing is caring!