കര്‍ണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുസ്ലിംലീഗിന് ക്ഷണം

കര്‍ണാടകയിലെ  സത്യപ്രതിജ്ഞാ  ചടങ്ങിലേക്ക്  മുസ്ലിംലീഗിന്  ക്ഷണം

മലപ്പുറം: കര്‍ണാടകയില്‍ നാളെ കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുസ്ലിംലീഗിനും ക്ഷണം. ജെ.ഡി.എസ് ജനറല്‍ സെക്രട്ടറിയാണ് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ ഫോണിലൂടെ ബന്ധപ്പെട്ട് ചടങ്ങിലേക്ക് ക്ഷണിച്ചത്.
ഇത് പ്രതിപക്ഷ ഐക്യത്തിനുവേണ്ടിയുള്ള മുസ്ലിംലീഗിന്റെ ശ്രമത്തിനുള്ള അംഗീകാരമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നാളെ വൈകിട്ടു നാലിനാണ് സത്യപ്രതിജ്ഞ നടക്കുന്നത്. രാഹുല്‍ഗാന്ധി, സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

Sharing is caring!