കേരള കോണ്‍ഗ്രസ് യു ഡി എഫ് പാളയത്തിലേക്കെന്ന് സൂചിപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി

കേരള കോണ്‍ഗ്രസ് യു ഡി എഫ് പാളയത്തിലേക്കെന്ന് സൂചിപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെ എം മാണി യു ഡി എഫിലേക്ക് തിരിച്ചെത്തുന്നെന്ന സൂചന നല്‍കി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് യു ഡി എഫ് നേതൃത്വം അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം യു ഡി എഫില്‍ തിരിച്ചെത്തുമെന്ന ശുഭാപ്തി വിശ്വാസം പി കെ കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചത്.

അകന്നിരിക്കുമ്പോഴും മുസ്ലിം ലീഗുമായും, തന്നോട് വ്യക്തിപരമായും കെ എം മാണി പുലര്‍ത്തിയ അടുപ്പം ചൂണ്ടികാണിച്ചാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലും, വേങ്ങര ഉപതിരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് മുസ്ലിം ലീഗിന് നല്‍കിയ പിന്തുണയും അദ്ദേഹം എടുത്ത് പറയുന്നു. പതിറ്റാണ്ടുകളായി യു ഡി എഫിന്റെ കരുത്താണ് കേരള കോണ്‍ഗ്രസെന്നും അടുത്തിടെയുണ്ടായ ചില വിള്ളലുകള്‍ കുടുംബ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.

കെ എം മാണിയെ യു ഡി എഫിലേക്ക് കൊണ്ടുവരാന്‍ ഒട്ടേറെ പരിശ്രമങ്ങള്‍ താന്‍ വ്യക്തിപരമായി നടത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടി കാട്ടുന്നു. ശുഭാപ്തി വിശ്വാസത്തോടെ അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Sharing is caring!