ഖുര്‍ആന്‍ മാറ്റത്തിന്റെ ചാലകശക്തി എം.ഐ അബ്ദുല്‍ അസീസ്

വളാഞ്ചേരി:ഖുര്‍ആന്‍ സംസാരിക്കുന്നത് മനുഷ്യനോടാണെന്നും മനുഷ്യനെ സംസ്കാര ചിത്തനാക്കുക എന്നതാണ് വിശുദ്ധ ഖുര്‍ആന്റെ ദൗത്യമെന്നും മാറ്റത്തിന്റെ ചാലകശക്തിയായ ഖുര്‍ആനിലേക്ക് തിരിച്ചു നടക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്നും ജമാത്തത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. ‘ഖുര്‍ആന്‍ തന്നെയാണ് ജീവിതം’ എന്ന പ്രമേയവുമായി ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനങ്ങളുടെ ജില്ലാ തല പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുര്‍ആന്‍ പഠിക്കാന്‍ മുസ്ലിംകള് മുന്നോട്ടു വരണമെന്നും വേദഗ്രന്ഥത്തിന്റെ മാര്‍ഗ ദര്‍ശനങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ മാറ്റിപ്പണിയുവാന്‍ ശ്രമിക്കുമ്പോഴാണ് റമദാന് അര്‍ഥവത്താകുന്നത് എന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചം കൊണ്ട് സമൂഹത്തിലെ അന്ധകാരത്തെ ദീപ്തമാക്കാന്‍ കഴിയണം.
വളാഞ്ചേരി നധാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.പി അബ്ദുറഹ്മാന് ,തര്‍ബിയ്യ വകുപ്പ് നാസിം പി.അബ്ലുറഹ്മാന്‍, ജില്ലാ സെക്രട്ടറി സി.എച്ച് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.നാസര്‍ ചെറുകര ഖുര്‍ആന്‍ ദര്‍സ് നടത്തി . ഹബീബ് ജഹാന് സ്വാഗതവും ഷാഫി ഇരിമ്പിളിയം നന്ദിയും പറഞ്ഞു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]