സംസം വെള്ളത്തിന്റെ നൂറ് സാമ്പിളുകള്‍ പരിശോധിക്കുന്നു

ജിദ്ദ: സംസം വെള്ളം വിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹറം കാര്യ വകുപ്പിനു കീഴിലെ സംസം വിതരണ വിഭാഗം ദിവസേന നൂറു സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നു.
വിശുദ്ധ റമദാനില്‍ സാമ്പിള്‍ പരിശോധന കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സംസം ടാപ്പുകളില്‍ നിന്നും ടാങ്കുകളില്‍ നിന്നും ഹറമിലെ സ്ഥിരം ഫില്ലിംഗ് പോയിന്റുകളില്‍ നിന്നും സംസം വിതരണ ജാറുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നുണ്ടെന്ന് സംസം വിതരണ വിഭാഗം മേധാവി എന്‍ജിനീയര്‍ ഉസാമ അല്‍ഹുജൈലി പറഞ്ഞു. രോഗാണുക്കളും പരിശുദ്ധിയെ ബാധിക്കുന്ന കലര്‍പ്പുകളും ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനകളിലൂടെ ചെയ്യുന്നത്. സംസം വിതരണ ശൃംഖലകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ മുടങ്ങാതെ നടത്തുന്നുണ്ടെന്നും എന്‍ജിനീയര്‍ ഉസാമ അല്‍ ഹുജൈലി പറഞ്ഞു.
സംസം വെള്ളത്തിന്റെ പരിശുദ്ധിയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് അടുത്തിടെ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്സുദൈസിന് നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി