മലപ്പുറം സൗഹൃദ വേദി ജിദ്ദ എന്ന കൂട്ടായ്മ നിലവില്‍ വന്നു

മലപ്പുറം സൗഹൃദ വേദി ജിദ്ദ എന്ന കൂട്ടായ്മ നിലവില്‍ വന്നു

ജിദ്ദ: സൗഹൃദ ബന്ധങ്ങളുടെ ഈറ്റില്ലമായ മലപ്പുറം ജില്ല യുടെ സിരാ കേന്ദ്രമായ മലപ്പുറം മുനിസിപ്പല്‍ പ്രദേശത്തെ കക്ഷി രാഷ്ട്രീയത്തിന് അധീതമായി പ്രവാസ ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയായ മലപ്പുറം സൗഹൃദ വേദി ജിദ്ദ എന്ന കൂട്ടായ്മ നിലവില്‍വന്നു. കഴിഞ്ഞ ദിവസം ഷറഫിയ്യ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ഭാരവാഹികള്‍ സതൃവാചകം ചൊല്ലി ചുമതല ഏറ്റെടുക്കുകയും ചെയ്തു.
പ്രവാസാനന്തരം നാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗൃ സംരക്ഷണത്തിനു ഉതകുന്ന പദ്ദതികള്‍ക്ക് മലപ്പുറം സൗഹൃദവേദിക്കാവട്ടെ എന്നും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍നിന്നുകൊണ്ടുള്ള തന്‍റെ സര്‍വ്വവിധ പിന്തുണയും ഉണ്ടാകുമെന്നും ജിദ്ദയിലെ വൃവസായി പ്രമുഖന്‍ പി കെ രാജീവ് കാവുങ്ങല്‍ സൗഹൃദവേദി ജിദ്ദ ഉല്‍ഘാടനം ചെയ്ത്‌കൊണ്ട് പറഞു.
യു.എം ഹുസ്സൈന്‍ മലപ്പുറം അധൃക്ഷത വഹിച്ചു. സംഘടനയുടെ കീഴിലുള്ള ഹെല്‍പ് ഡെസ്‌ക് ബഷീര്‍ അഹമമദ് മച്ചിങ്ങല്‍ ഉല്‍ഘാടനം ചെയ്തു. മുസാഫിര്‍ പാണക്കാട്, ഹക്കീം പാറക്കല്‍, നാസര്‍ പെരുമ്പള്ളി, സി.എം ഇസ്മായില്‍, സിയാസ് ബാബു മേല്‍മുറി, സീമാടന്‍ അയ്യൂബ്, കമാല്‍ കളപ്പാടന്‍, സമീര്‍ മലപ്പുറം, ഹക്കീം മുസ്‌ലിയാരകത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സലീം സൂപ്പര്‍ സ്വാഗതവും. സലീം കൊടിയാടന്‍ നന്ദിയും പറഞ്ഞു.

സംഘടനയുടെ ഭാരവാഹികളായി യു.എം ഹുസ്സൈന്‍ മലപ്പുറം(ചെയര്‍മാന്‍), നാസര്‍ പെരുമ്പള്ളി (വൈസ് ചെയര്‍മാന്‍), കമാല്‍ കളപ്പാടന്‍, സമീര്‍ മലപ്പുറം, സലീം സൂപ്പര്‍(ജനറല്‍ കണ്‍വീനര്‍), ഷിയാസ് ബാബു മേല്‍മുറി ( ചീഫ് കോര്‍ഡിനേറ്റര്‍ ) , അസ്ഫര്‍ നരിപ്പറ്റ, യാസ്സര്‍ കൊന്നോല, ഹകീം മുസ്‌ലിയാരകത്ത്, നജീബ് കൊന്നോല (ജോയിന്റ് കണ്‍വീനര്‍), പി. കെ വീരാന്‍ ബാവ (ട്രഷറര്‍), പി കെ മുഹമ്മദ് കുട്ടി(ജോയിന്റ് ട്രഷറര്‍ ), റിയാസ് ബാബു മഞ്ഞകണ്ടന്‍(സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍), ഹക്കീം പാറക്കല്‍(പബ്‌ളിക്ക് റിലേഷന്‍), സീമാടന്‍ അയ്യൂബ്(ചാരിറ്റിവിംഗ് കണ്‍വീനര്‍), സി പി സൈനുല്‍ ആബിദ്(ഫൈന്‍ ആര്‍ട്‌സ് & ഐ.ടി), പി.കെ രാജീവ് കാവുങ്ങല്‍, ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, ഇഖ്ബാല്‍ കൊന്നോല, കെ.പി ഗഫൂര്‍ എന്ന കുഞ്ഞാന്‍, എ.പി മജീദ് മേല്‍മുറി(രക്ഷാധികാരികള്‍), ഹകീം പാറക്കല്‍ , മുസാഫിര്‍ പാണക്കാട്, സി.എം ഇസ്മായില്‍ മുണ്ടുപറമ്പ്, ലത്തീഫ് നരിപ്പറ്റ (അഡ്വൈസറി ബോര്‍ഡ്) എന്നിവരെ തെരഞ്ഞെടുത്തു.

Sharing is caring!