സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറത്തുകാരന്‍ മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തില്‍  മലപ്പുറത്തുകാരന്‍  മരിച്ചു

റിയാദ്: ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കൊട്ടിരിഞ്ഞാലില്‍ (42) ആണ് മരിച്ചത്. കോട്ടിരിഞ്ഞാലില്‍ കുഞ്ഞാപ്പു ഖദീജ ദമ്പതികളുടെ മകന്‍ സഹീര്‍ മരിച്ചത് ജിദ്ദയിലെ ലൈത് പോസ്റ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന ട്രെയിലറിന് പിറകില്‍ ടെമ്പോ ഇടിച്ചാണ് അപകടം. ശാമി ട്രേഡിങ് കമ്പനിയിലെ അസീര്‍ ജിസാന്‍ മേഖല സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അസ്മാബിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഫാത്തിമ നസ്റീന്‍, നഫീസത്തുല്‍ മിസ്രിയ, ഫാത്തിമ മഹ്റിന്‍ എന്നിവര്‍ മക്കളാണ്. ശിഹാബ്, സമീറ എന്നിവര്‍ സഹോദരങ്ങളാണ്. സഹോദരീ ഭര്‍ത്താവ് അബ്ദുല്‍ കോക്കൂര്‍ റിയാദിലുണ്ട്.

Sharing is caring!