10-ാം വര്‍ഷവും സമൂഹ നോമ്പുതുറയുമായി സി.എച്ച് സെന്റര്‍

പൊന്നാനി: താലൂക്ക് ആശുപത്രിയിലെ സമൂഹ നോമ്പുതുറയുടെ നന്മയ്ക്ക് പത്തു വര്‍ഷത്തിന്റെ തിളക്കം. റമദാനിലെ മുപ്പതു ദിവസവും നൂറുകണക്കിന് രോഗികള്‍ക്കും അവരുടെ കൂടെ നില്‍ക്കുന്നവര്‍ക്കും വിഭവസമൃദ്ധമായ നോമ്പ് തുറയാണ് പൊന്നാനി സി.എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
മുഴുവന്‍ ദിവസങ്ങളിലും എട്ടോളം വിഭവങ്ങള്‍ നോമ്പ് തുറക്കായി സി.എച്ച് സെന്റര്‍ ഒരുക്കുന്നുണ്ട്. ഉദാരമതികളുടെ സഹകരണത്താലാണ് ഓരോ വര്‍ഷവും താലൂക്ക് ആശുപത്രിയില്‍ വിപുലമായ നോമ്പുതുറ സംഘടിപ്പിച്ചു വരുന്നത്.
ഈ വര്‍ഷത്തെ നോമ്പുതുറ വിതരണം ഹസ്സന്‍ ഹാജി കാലടി ഉദ്ഘാടനം ചെയ്തു.സി.എച്ച് സെന്റര്‍ പ്രസിഡണ്ട് സി.പി. ഹുസൈന്‍ കോയ തങ്ങള്‍ അധ്യക്ഷനായിരുന്നു . അഹമ്മദ് ബാഫഖി തങ്ങള്‍. സി.പി സക്കരിയ, എം. മൊയ്തീന്‍ ബാവ , പി.ടി.അലി, സെയ്ദ് പൊന്നാനി, കെ.വി. അഷ്‌ക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്വഹിച്ചു. എയര്കണ്ടീഷന്, സ്മാര്ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്, ശിശു സൗഹൃദ [...]