റംസാനിനെ ആദ്യവെള്ളി; പള്ളികള് നിറഞ്ഞുകവിഞ്ഞു
മലപ്പുറം: റംസാനിലെ ആദ്യ വെളളിയാഴ്ചയായ ഇന്ന് മലപ്പുറം ജില്ലയിലെ പള്ളികളെല്ലാം ജുമുഅ നമസ്ക്കാരത്തിന് നിറഞ്ഞു കവിഞ്ഞു.
ദൈവപ്രീതി കാംക്ഷിച്ച് അന്നപാനീയങ്ങള് വെടിഞ്ഞ് റംസാനെ വരവേറ്റ വിശ്വാസികള്ക്ക് ആത്മഹര്ഷത്തിന്റെ നിമിഷങ്ങളാണ് റംസാന് മാസത്തിലെ ഓരോ വെള്ളിയാഴ്ചയും. നോമ്പിന്റെ രണ്ടാം ദിവസത്തില് ആദ്യ ജുമുഅ എത്തിയത് വിശ്വാസികള്ക്ക് ഏറെ ആനന്ദം നല്കുന്നതായി. രാവിലെ മുതല് തന്നെ പള്ളിയിലേക്ക് വിശ്വാസികള് ഒഴുകിയെത്തി.ഏറെ നേരം ഖുര്ആന് പാരായണം ചെയ്തും, ദിഖ്റുകള് ചൊല്ലിയും ജുമുഅ ദിനത്തില് പ്രാര്ത്ഥനകളില് വിശ്വാസികള് മുഴുകി. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില് ജുമുഅ ആരംഭിക്കന്നതിന് മണിക്കൂറുകള്ക്ക് മുമ്പ് തന്നെ ജനനിബിഢമായിരുന്നു. പ്രമുഖ മസ്ജിദുകളിലെല്ലാം ജുമുഅ നിസ്ക്കാരത്തിന് ആയിരങ്ങള് ഒഴുകിയെത്തി. ജുമുഅ ഖുത്ബയില് നോമ്പിന്റെ പ്രത്യേകതകളും, റംസാന് മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള ആഹ്വാനവും ഖത്തീബുമാര് നല്കി. ജനത്തിരക്ക് വര്ധിച്ചതിനാല് പലയിടത്തും പള്ളിക്ക് പുറത്ത് നിന്നാണ് പലരുംനിസ്ക്കരിച്ചത് –
RECENT NEWS
വത്തിക്കാനിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി തങ്ങൾ
വത്തിക്കാൻ സിറ്റി: ഫ്രാന്സിസ് മാര്പ്പാപ്പയുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് കൂടിക്കാഴ്ച നടത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഫ്രെയിമുകളില് ഒന്നായി ഈ മഹത്തായ സംഗമം. സ്നേഹവും സാഹോദര്യവും നിറഞ്ഞൊഴുകുന്ന [...]