എടപ്പാള്‍ തീയേറ്റര്‍ പീഡനം; സ്പഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്തു

എടപ്പാള്‍: എടപ്പാള്‍ തിയ്യേറ്ററില്‍ ബാലികയെ പീഢിപ്പിച്ച കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ സ്പഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്തു. ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ സ്പഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥാന് മധുവിനെയാണ് ജില്ലാ പോലീസ് മേധവി ദേബേഷ് കുമാര്‍ ബെഹ്റ സസ്പന്‍ഡ് ചെയ്തത്. കേസില്‍ നേരത്തെ ചങ്ങരംകുളം എസ്.ഐയെ സസ്പെന്‍ഡ് ചെയ്യുകയും ഇദ്ദേഹത്തിനെതിരെ പോക്സോ വകുപ്പ് ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
തിയ്യേറ്ററില്‍ ബാലികയെ പീഡിപ്പിക്കുന്ന ദൃശ്യം പോലീസിന് കൈമാറിയിട്ടും ഈ വിവരം അറിഞ്ഞ ശേഷം മേലുദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതാണ് സ്പഷ്യല്‍ ബ്രാഞ്ച് പോലീസുകാരനെതിരായ കുറ്റം.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]