പെരുന്നാള്‍ ദിവസം സര്‍ക്കാര്‍ അവധിയില്ല,പ്രതിഷേധം ശക്തം

പെരുന്നാള്‍ ദിവസം  സര്‍ക്കാര്‍ അവധിയില്ല,പ്രതിഷേധം ശക്തം

മലപ്പുറം: ചെറിയ പെരുന്നാള്‍ദിനം സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. അവധി പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് കെ.എസ്.ടി.യു. ഉപജില്ലാ കമ്മിറ്റി. സ്‌കൂള്‍ അധ്യയന ദിനങ്ങള്‍ 200 പൂര്‍ത്തീകരിക്കുന്നതിനായി ചെറിയ പെരുന്നാളാകാന്‍ സാധ്യതയുള്ള ജൂണ്‍ 16ന് സ്‌കൂള്‍ പ്രവര്‍ത്തിദിനമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ തീരുമാനത്തില്‍ യോഗം പ്രതിഷേധിച്ചു.
യോഗം ജില്ലാ സെക്രട്ടറി അബ്ദുല്‍മജീദ് കാടേങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി.ടി. ശിഹാബ് അധ്യക്ഷനായി. വിദ്യാഭ്യാസ ജില്ല സെക്രട്ടറി എം. മുഹമ്മദ് സലീം, എം.പി. ഉസ്മാന്‍ മീനാര്‍കുഴി, സി.എസ്. ഷംസുദ്ദീന്‍, വി. ഷാജഹാന്‍, വി. ലിന്‍ഷാദ്, അന്‍ഫര്‍ മരവട്ടം, അബ്ദുല്‍മജീദ് വില്ലന്‍, പി.ടി. അഹമ്മദ്റാഫി, എം. മുനീര്‍, കെ. ഫെബിന്‍, സി.എച്ച്. യാസറലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sharing is caring!