വേങ്ങരയില്‍ ആക്രി സാധനങ്ങള്‍ പെറുക്കി നടന്ന 11കാരനെ ചൈല്ഡ്ലൈന് ചില്‍ഡ്രന്‍സ് ഹാമിലേക്ക് മാറ്റി
വേങ്ങര:ചൈല്‍ഡ് ലൈന്‍ സൗജന്യ നമ്പറായ 1098 ല്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വേങ്ങര ബസ്റ്റാന്റ് പരിസരത്ത് ആക്രി സാധനങ്ങള്‍ പെറുക്കി നടന്ന പതിനൊന്നു വയസ് തോന്നിക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. മുഷിഞ്ഞ നിലയില്‍, ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍ തളര്‍ന്ന് അവശനായ ബാലന് തമിഴ്നാട് തിരുന്നാ മല സ്വദേശിയാണ്. വേങ്ങര സബ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തിലിന്റെ സഹകരണത്തോടെ മലപ്പുറം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് എം.മണികണ്ഠന് മുമ്പാകെ ഹാജരാക്കി ഇവരുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തവനൂര്‍ ഗവ: ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി – ജില്ലയില്‍ ഇത്തരം കുട്ടികളെ കണ്ടെത്തിയാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്മാന് എം.മണികണ്ഠന് പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനും നടപടികള്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ മുഹ്സിന് പരി, രാജു, കൃഷ്ണന് നേതൃത്വം നല്കി.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]