ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണമെന്ന് പാണക്കാട് മുനവ്വറലി തങ്ങള്‍

തിരൂരങ്ങാടി : പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് നടത്തുന്ന ഇഫ്താര്‍ പരിപാടി ആശ്വാസകരവും മാത്യകാപരവുമാണെന്ന് തങ്ങള്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മറ്റി താലൂക്കാസ്പത്രിയില്‍ ആരംഭിച്ച ഇഫ്താര്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. കഴിഞ്ഞ പതിനാല് വര്‍ഷമായി മുസ്ലിം യൂത്ത് ലീഗിന്റെ നേത്യത്വത്തില്‍ രോഗികള്‍ക്കും രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കുമായി നോമ്പുതുറ വിഭവങ്ങള്‍ നല്കി വരുന്നുണ്ട്. ചടങ്ങില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.കെ.ഹംസ അധ്യക്ഷത വഹിച്ചു. പി.എച്ച്.എസ്.ത ങ്ങള് ,സി.എച്ച്. മഹ് മൂദ് ഹാജി, ,എം.മുഹമ്മദ് കുട്ടി മുന്‍ഷി, എ.കെ.മുസ്തഫ, സി.പി.ഇസ്മായീല്‍,യു.കെ.മുസ്തഫ മാസ്റ്റര്‍,എം.അബ്ദുറഹിമാന് കുട്ടി, റഫീഖ് പാറക്കല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, പി.എം.എ.ജലീല്‍ ,സി.എച്ച്.അയ്യൂബ്, ടി.പി.അബ്ദുസലാം,അനീസ് കൂരിയാടന്‍, മുസ്തഫ പാലാത്ത്, യു.എ.റസാഖ്,സെമിര്‍ പൊറ്റാണിക്കല്‍, നിസാര്‍ കണ്ടാണത്ത്, സാദിഖ് ഒള്ളക്കന്‍ , റിയാസ് തോട്ടുങ്ങല്‍, എം.എന്‍.റഷീദ്,അയ്യൂബ് തലാപ്പില്‍, എന്‍.എം.അലി,കെ.വി.അസ് ലം, ചെബ മൊയ്തീന് കുട്ടി ഹാജി,നൗഷാദ് സിറ്റിപാര്‍ക്ക്, എം.എന്‍.ഇബ്ബീച്ചു,കെ.ടി.ബാബുരാജ്, ഉസ്മാന് കക്കടവത്ത്, എം.എന്‍.മുജീബ് ഇബ്രാഹീം, പങ്കെടുത്തു.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]