പ്രകൃതി വിരുദ്ധ പീഡനം: മഞ്ചേരിയില്‍ 60കാരന്‍ അറസ്റ്റില്‍

പ്രകൃതി വിരുദ്ധ പീഡനം:  മഞ്ചേരിയില്‍  60കാരന്‍ അറസ്റ്റില്‍

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ പ്രതിയെ മഞ്ചേരി സി ഐയുടെ ചാര്‍ജ്ജുള്ള കൊണ്ടോട്ടി സി ഐ മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തു. മഞ്ചേരി വായ്പാറപ്പടി സ്വദേശി മുകുന്ദനുണ്ണി (60) ആണ് പിടിയിലായത്. പ്രതിയുടെ പുല്‍പ്പറ്റ തോട്ടക്കാടുള്ള വീട്ടില്‍ ബുധനാഴ്ച വൈകീട്ട് 5 മണിക്കാണ് സംഭവം. കുട്ടിയുടെ പരാതിയില്‍ മഞ്ചേരി പൊലീസ് കേസ്സെടുത്തു. മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യില്‍ ഹാജരാക്കിയ പ്രതിയെ ജഡ്ജി ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!