സംസ്ഥാന സോഫ്റ്റ്ബാള്‍ മലപ്പുറത്തിന് ഇരട്ടക്കീരിടം

മലപ്പുറം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന 23-മത് സംസ്ഥാന ജൂനിയര്‍ സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പ് ഇരുവിഭാഗങ്ങളിലും മലപ്പുറം വിജയകിരീടം ചൂടി. ആണ്‍കുട്ടികളുടെ മത്സരത്തില്‍ ആലപ്പുഴയേയും ( സ്‌കോര്‍ – 7-6) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തേയും ( സ്‌കോര്‍ 17-3) പരാജയപ്പെടുത്തിയാണ് മലപ്പുറം കിരീടം നേടിയത്. കോഴിക്കോട് ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥിനി സയന നയിച്ച ഗേള്‍സ് ടീം ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയപ്പോള്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ യൂണിവേഴ്സിറ്റി ക്യാമ്പസ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി പി. സാഹിദ് നയിച്ച ടീം ചരിത്രനേട്ടത്തിലൂടെ മലപ്പുറത്തിന്റെ ആദ്യകിരീടം സ്വന്തമാക്കി. കെ.എം. ജവാദ്, കെ.കെ. നിഹാദ്, സി. ഷുഹൈബ്, കെ. ഹംസ എന്നിവരാണ് ടീമുകളുടെ പരിശീലകര്‍. കോഴിക്കോട് യൂണിവേഴ്സിറ്റി ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്റെ പ്രോത്സാഹനവും പരിശീലനത്തിന് യൂണിവേഴ്സിറ്റി ഗ്രൗണ്ട് അനുവദിച്ചതും വിജയത്തിന് സഹായകമായെന്ന് പരിശീലകര്‍ പറഞ്ഞു. സംസ്ഥാന സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനില്‍ എ ജോണ്‍സണ്‍ സ്വാഗതം പറഞ്ഞു.
സമാപനച്ചടങ്ങ് മുന്‍ എം.എല്‍.എ.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ ട്രോഫികള്‍ വിതരണം ചെയ്തു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *