എടപ്പാള്‍ തീയേറ്റര്‍ പീഡന മറവില്‍ മലപ്പുറത്തെ അവവേഹിക്കുന്ന ദൃശ്യ-പത്രമാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മലപ്പുറത്തുകാര്‍ രംഗത്ത്

എടപ്പാള്‍ തീയേറ്റര്‍ പീഡന മറവില്‍ മലപ്പുറത്തെ അവവേഹിക്കുന്ന ദൃശ്യ-പത്രമാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ  മലപ്പുറത്തുകാര്‍ രംഗത്ത്

മലപ്പുറം: എടപ്പാളിലെ സിനിമാ തീയേറ്ററില്‍ നടന്ന പീഡനക്കേസിന്റെ പേരില്‍ മലപ്പുറത്തെ അവവേഹിക്കാന്‍ ചില ദൃശ്യ-പത്രമാധ്യമങ്ങള്‍ ശ്രമിക്കുന്നതായി ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ മലപ്പുറത്തുകാരുടെ പ്രതിഷേധം. ഇത്തരത്തില്‍ സാധാരണക്കാരായ മലപ്പുറത്തുകാരുടെ വികാരം ഉള്‍ക്കൊളളുന്ന ഒരു വാട്‌സ് ആപ്പ് മെസ്സേജ് പ്രവചരിക്കുന്നത് ഇങ്ങിനെയാണ്

——
‘പീഡിപ്പിച്ചത് പാലക്കാട് ജില്ലക്കാരന്‍, നടന്നത് എടപ്പാളില്‍, എന്നാലും മലപ്പുറത്ത് പീഡനം എന്ന് പറഞാലെ മാധ്യമങ്ങള്‍ക്ക് ഒരു സുഖം കിട്ടുന്നുള്ളൂ .ഒരുപാട് പീഡനകഥകള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട് അതൊന്നൂം ഒരു ജില്ലയുടെ പേരില്‍ ചര്‍ച്ച ചെയുന്നത് കേട്ടിട്ടില്ല .കിളിരൂര്‍ സൂര്യനെല്ലി . അരയിടത്തുപാലം വിദേശ വനിതയെ പീഡിപ്പിച്ചു കൊലപെടുത്തിയപ്പഴും തിരുവനന്തപുരം പീഡനകൊലപാതകമന്ന് പറയുന്നത്‌കേട്ടില്ല..മലപ്പുറം അങ്ങനെ എ പ്ലസില്‍ മാത്രം മുന്നിട്ടു നില്‍ക്കണ്ടാ എന്ന് കരുതിക്കാണും …ലേ.?
——-

ഇത്തരത്തില്‍ മലപ്പുറത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നതിനെതിരെ സോഷ്യല്‍മീഡിയയിലൂടെ പ്രതിഷേധങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Sharing is caring!