മകളുടെ വിവാഹ ദിവസം പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കി മലപ്പുറത്തുകാരന്

പൂക്കോട്ടുംപാടം: മകളുടെ വിവാഹദിവസം ഉത്തമ സാമൂഹ്യനന്മാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് മലപ്പുറം ചുള്ളിയോട്ടിലെ വ്യാപാരി നേതാവ് എന്‍ അബ്ദുല്‍ മജീദ്. മകളുടെ വിവാഹ വേദിയില്‍ വെച്ച് അദ്ദേഹം ഭവനരഹിതര്‍ക്ക് സൗജന്യമായി താമസിക്കാന്‍ രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്കി മാതൃകയായി. വീടുകള്‍ അബ്ബാസ് അലി ശിഹാബ് തങ്ങള്‍ സമര്‍പ്പണം നടത്തി. വിവാഹ വേദിയില്‍ വെച്ച് വീടിന്റ താക്കോല്‍ ദാനം ഹൈക്കോടതി ജഡ്ജി അനുശിവരാമന്‍ മുറ്റിപ്പിലാന് സാദിഖിന് കൈമാറി. മാതൃകാപരമായ സാമൂഹ്യ പ്രവര്‍ത്തനമാണ് ശ്രീ അബ്ദുല്‍ മജീദ് നിര്‍വ്വഹിച്ചതെന്ന് അവര്‍ പറഞ്ഞു. വിവാഹത്തിന് സാദിഖലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിച്ചു. പിവി അബ്ദുല്‍ വഹാബ് എംപി അധ്യക്ഷം വഹിച്ചു. മഹല്ല് ഖാസി അസ്ലം മുസ്ലിയാര് അനുഗ്രഹ പ്രഭാഷണം നടത്തി. 650 സ്ക്വയര്‍ ഫീറ്റ് വീതമുള്ള രണ്ട് വീടുകളാണ് മജീദ് നിര്‍മ്മിച്ചു നല്‍കിയത്. രണ്ട് മുറി, ഹാള്‍, അടുക്കള , സിറ്റൗട്ട്, കിണര്‍ സൗകര്യം എന്നിവ വീടിനുണ്ട്
പിവി അന്‍വര്‍ എംഎല്‍എ, സിനിമാതാരം അബു സലീം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ഖാലിദ് മാസ്റ്റര്‍, നിലമ്പൂര്‍ മുന്നിസിപ്പാലിറ്റി അദ്ധ്യക്ഷ പത്മിനി ഗോപിനാഥ്, സാംസ്കാരിക സാഹിതി ചെയര്മാന് ആര്യാടന് ഷൗക്കത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പി കുഞ്ഞാവുഹാജി ജില്ലാ ജനറല്‍ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ്, അമരമ്പലം ട്രഡേഴ്സ് സഹകരണ സംഘം സെക്രട്ടറി എം അബ്ദുല്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമരമ്പലം യൂണിറ്റ് ട്രഷററും സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമാണ് എന്‍ അബ്ദുല്‍ മജീദ്.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]