സ്പീക്കര്‍ എ.എ.എസ് കോച്ചിംഗ് സെന്ററില്‍ അധ്യാപകനായി

സ്പീക്കര്‍ എ.എ.എസ് കോച്ചിംഗ് സെന്ററില്‍  അധ്യാപകനായി

പൊന്നാനി: ഈശ്വരമംഗലത്തെ ഐ.എ.എസ് കോച്ചിംഗ് സെന്ററില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അധ്യാപകനായെത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി. പാഠപുസ്തകങ്ങളില്‍ മാത്രമല്ല വിദ്യാഭ്യാസമുള്ളത് ഇന്ന് വിവരസാങ്കേതികവിദ്യയുടെ കാലത്ത് വിരല്‍ത്തുമ്പുകളില്‍ അറിവ് ലഭിക്കുമ്പോള്‍ നേരായദിശ കാണിച്ചുകൊടുക്കുക മാത്രമാണ് ക്ലാസ് മുറികളിലൂടെ നടക്കേണ്ടതെന്ന് സ്പീക്കര്‍ പറഞ്ഞു. കുട്ടികളോട് ഏറെ നേരം അദ്ദേഹം സംവദിക്കുകയും ചെയ്തു. ദിന കണ്ണന്താനം, ടി.വൈ.അരവിന്ദാക്ഷന്‍ എ്ന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!