മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടിയെ പീഡിപ്പിച്ച  സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പൊന്നാനി: ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സി.പി. എം പ്രവര്‍ത്തകനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മാതാവിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. സ്വഭാവദൂഷ്യങ്ങള്‍ കാരണം പാര്‍ട്ടി ഇയാളെ നേതൃസ്ഥാനത്തു നിന്നും നേരത്തെ നീക്കിയിരുന്നു.
രണ്ട് മാസം മുമ്പ് പരാതിപ്പെട്ടിട്ടും ഇയാളെ പിടികൂടുന്നതില്‍ പൊന്നാനി പൊലീസ് അലംഭാവം കാണിച്ചു. ചില രാഷ്ട്രീയ നേതാക്കന്മാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നിരുന്നു. ഇതിനിടെ എടപ്പാള്‍ പീഡനം പുറത്തറിയുകയും എസ് ഐക്കെതിരെ അച്ചടക്ക നടപടി എടുക്കുകയും ചെയ്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊന്നാനി പോലീസ് തയ്യാറായത്. വളരെ രഹസ്യമായാണ് ഇയാളെ ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Sharing is caring!