ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ മലപ്പുറത്ത് ജനിക്കണമേ എന്നാണ് പ്രാര്‍ഥന

ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ മലപ്പുറത്ത് ജനിക്കണമേ എന്നാണ് പ്രാര്‍ഥന

മലപ്പുറം: ഇനിയൊരു ജന്മമുണ്ടെങ്കില്‍ മലപ്പുറത്തുകാരന്‍ ആവണേ എന്നാണ് തന്റെ പ്രാര്‍ഥനയെന്ന് ഐഎസ്എല്‍ കമന്ററേറ്റര്‍ ഷൈജു ദാമോദരന്‍. ലോകകപ്പിനെ വരവേറ്റ് മലപ്പുറത്ത് നടത്തിയ ബ്രസീല്‍-അര്‍ജന്റീന സ്വപ്ന ഫൈനലിനെത്തിയ ഷൈജു ദാമോദരന്‍ മലപ്പുറത്തിന്റെ സ്‌നേഹത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചതാണിത്. മലപ്പുറത്തിന്റെ മണ്ണും മനുഷ്യരും അതിരുകളില്ലാത്ത സ്‌നേഹവാത്സല്യങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലപ്പുറത്തിന്റെ ‘ ഖല്‍ബി ‘ ലേക്ക് വീണ്ടും

ജന്മം കൊണ്ട് ആലപ്പുഴ ജില്ലക്കാരന്‍. കര്‍മവും ജീവിതവും തന്നത് കൊച്ചി നഗരം.രണ്ടിടങ്ങളോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ… മലപ്പുറത്തെ മണ്ണും ഇവിടുത്തെ മനുഷ്യരും തരുന്ന അതിരുകളില്ലാത്ത സ്‌നേഹവാത്സല്യങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ മലപ്പുറത്തുകാരന്‍ ആയിരുന്നിരിക്കണം. തീര്‍ച്ച. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത് അങ്ങിനെ തന്നെ ആയിരിക്കണേ എന്ന ആത്മാര്‍ത്ഥ പ്രാര്‍ഥന മാത്രം… കാരണം , നമ്മളെങ്ങനെ നമ്മളായെന്ന് തിരിച്ചറിയണം.. വല്ലപ്പോഴുമൊക്കെ.. ഇന്ന് (മെയ് 13 ) മലപ്പുറം കോട്ടപ്പടി മൈതാനത്ത് സംഘടിപ്പിച്ച ലോകകപ്പ് ‘ ഡ്രീം’ ഫൈനല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള കാഴ്ച.

Sharing is caring!