എം.എസ്.എഫ് എജുറൈസ് കരിയര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

എം.എസ്.എഫ്   എജുറൈസ് കരിയര്‍  കോണ്‍ഫറന്‍സ്  സംഘടിപ്പിച്ചു

തിരൂരങ്ങാടി: വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ‘എജുറൈസ്’ കരിയര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം എം.എല്‍.എ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗുരു ഡോ: പി ആര്‍ വെങ്കിട്ടരാമന്‍ ക്ലാസ്സെടുത്തു. വിദ്യാഭ്യാസ കച്ചവടത്തിന് മുന്നില്‍ പെട്ട് പോവാതെ ഉചിതമായ കരിയര്‍ തെരഞ്ഞെടുക്കാന്‍ ഇത്തരം കോണ്‍ഫറന്‍സുകള്‍ സഹായകരമാവുമെന്നും അനേകമായിരം കോഴ്‌സുകളുള്ള രാജ്യത്ത് നിന്ന് ജോലി സാധ്യതയുള്ള കോഴ്‌സുകള്‍ മാത്രമം തിരഞ്ഞെടുത്താലേ ജീവിത വിജയം ലഭിക്കുകയുള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ വിദ്യാഭ്യാസ പ്രദര്‍ശനവും നടന്നു.
മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് റാഷിദ് പഴേരി അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്‌റഫലി മുഖ്യാതിഥിയായിരുന്നു. ദേശീയ സെക്രട്ടറി ഷമീര്‍ ഇടിയാട്ടിയേല്‍, മലപ്പുറം ജില്ല മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷന്‍ എം.എ. ഖാദര്‍, വി.പി. അഹമ്മദ് സഹീര്‍, ഡോ: വി.പി. ഹമീദ് മാസ്റ്റര്‍, ബക്കര്‍ ചെര്‍ന്നൂര്‍, കെ.പി.മുഹമ്മദ് മാസ്റ്റര്‍, കെ. കലാം മാസ്റ്റര്‍, ഹനീഫ മൂന്നിയൂര്‍, കുഞ്ഞാപ്പുട്ടി ഹാജി, എം.എ. അസീസ്, എം. സൈതലവി, സി. അസീസ്, ഷമീര്‍ കടലുണ്ടി, ഷാഫി വള്ളിക്കുന്ന്, ഗഫൂര്‍ ചാത്രതൊടി, നിസാം കെ ചേളാരി, സുല്‍ഫിക്കര്‍, ജാസിര്‍ തങ്ങള്‍, നിസാര്‍ ചേലമ്പ്ര, ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍, നൗഷാദ് പള്ളിക്കല്‍, എം.എ. കബീര്‍, ഇ.വി. ഷാനവാസ്, അന്‍സാര്‍ കളിയാട്ടമുക്ക്, ജാഫര്‍, ഫിറോസ് പടിക്കല്‍, കെ. സലാഹുദ്ധീന്‍, എം.കെ. എം. സാദിഖ്, സിദ്ധീഖ് ചോനാരി, ഇ.ടി.എം തലപ്പാറ സംബന്ധിച്ചു. ടി.പി. നബീല്‍ സ്വാഗതവും ട്രഷറര്‍ നസീഫ് ഷെര്‍ഷ് നന്ദിയും പറഞ്ഞു.

Sharing is caring!