ഹിന്ദു ആര്‍എസ്എസും മുസ്‌ലിം ആര്‍എസ്എസും ഒരു പോലെ എതിര്‍ക്കപ്പെടണം

കുറ്റിപ്പുറം : വര്‍ഗീയവാദികളുടെ എതിര്‍പ്പ് എന്നും തനിക്ക് ആവേശമാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി കെടി ജലീല്‍. തന്റെ കോലം കത്തിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഹിന്ദു ആര്‍എസ്എസും മുസ്‌ലിം ആ്ര്‍എസ്എസും ഒരു പോലെ എതിര്‍ക്കേണ്ടതാണെന്നും മതഭ്രാന്തന്‍മാരുടെ പ്രകീര്‍ത്തനങ്ങെളെയാണ് ഭയപ്പെടേണ്ടതെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ മന്ത്രി പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വര്‍ഗീയവാദികളുടെ എതിര്‍പ്പ് എന്നും എനിക്കാവേശമേ തന്നിട്ടുള്ളു . മതഭ്രാന്തന്‍മാരുടെ പ്രകീര്‍ത്തനങ്ങെളെയാണ് ഭയപ്പെടേണ്ടത് . അവരുടെ വെടിയുണ്ടകളും ചെരുപ്പ്മാലകളും ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാര പത്രങ്ങളാണ് . ഇത് കൊണ്ടൊന്നും ഈ വിനീതനെ മുട്ടുകുത്തിക്കാന്‍ കഴിയുമെന്ന് കരുതിയവര്‍ക്ക് തെറ്റി . ആരാണ് ശരിയെന്ന് കാലം തെളിയിക്കട്ടെ . ഒന്നല്ല ആയിരംതവണ കോലം കത്തിച്ചാലും വര്‍ഗ്ഗീയതക്കെതിരായ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച്‌പോലും പിറകോട്ടടിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയില്ല . മുസ്ലിങ്ങളെ വീതം വെച്ചെടുക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും ചെറുക്കാന്‍ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന മതേതരവാദികള്‍ തയ്യാറാകണം . ഹിന്ദു ആര്‍.എസ്.എസും മുസ്ലിം ആര്‍.എസ്.എസും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടവരാണ് .
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]