താന്‍ ഓസ്‌കാര്‍നേടുംമുമ്പെ മലപ്പുറത്തെ സുഹൃത്തിന്റെ അച്ഛന്‍ ഇത് സ്വപ്നം കണ്ടിരുന്നതായി റസൂല്‍പൂക്കുട്ടി

നിലമ്പൂര്‍: ഒരു ദശാബ്ദം മുമ്പ് തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അച്ഛനെയാണ് റസൂല്‍ പൂക്കുട്ടി ഓര്‍ത്തെടുത്തത്. താന്‍ ഓസ്‌കാര്‍ അവാര്‍ഡ് വാങ്ങുമെന്ന് സ്വപ്നം കണ്ടുവെന്ന് ആ അച്ഛന്‍ വിളിച്ചു പറഞ്ഞതി നു പിന്നാലെയാണ് തനിക്ക് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു പോയി. നിലമ്പൂരില്‍ പീവീസ് പബ്ലിക് സ്‌കൂളിന്റെ മിഷന്‍ 2020ന് തുടക്കം കുറിക്കാനായി പി.വി.അബ്ദുള്‍ വഹാബ്
എം.പിയുടെ ക്ഷണം സ്വീകരിച്ചെത്തിയതായിരുന്നു റസൂല്‍ പൂക്കുട്ടി. നിലമ്പൂര്‍ കോവിലക
ത്തുള്ള അവരുടെ വീട്ടില്‍ ഇടക്കൊക്കെ അന്നു വന്നി രുന്നുവെന്നും ഇപ്പോള്‍ നിലമ്പൂരിലെത്തി
യപ്പോള്‍ ആദ്യം പോയത് കോവിലകത്തേക്കാ ണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംഗീതത്തെ ക്കുറിച്ചും സിനിമാ പുരസ്‌കാര വിതരണ വിവാദത്തെ ക്കുറിച്ചും റസൂല്‍ പൂക്കുട്ടി മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ചു. രാഷ്ര്ടപതിയുടെ കയ്യില്‍ നിന്നും അവാര്‍ ഡ് സ്വീകരിക്കുന്നത് ഏതൊരു കലാകാരന്റെയും സ്വപ് നമാണ്. ഇത്തവണ ഇതില്‍ മാറ്റമുണ്ടായത് നടത്തിപ്പു കാരുടെ പ്രശ്‌നമാണെന്ന് വിലയിരുത്തുന്നതായും അദ്ദേഹം പറഞ്ഞു. യുവരാജ് ക്രിക്കറ്റ് അക്കാദമി പ്രതി നിധി മുന്‍ ക്രിക്കറ്റര്‍ സന്ദീപ് ശര്‍മ്മയും സൂപ്പര്‍ 30
പ്രതിനിധി രാജേന്ദ്ര നാദല്ലയും പി.വി.അബ്ദുള്‍ വഹാ ബ് എം.പിയും പീവീസ് സ്‌കൂള്‍ ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]