മലപ്പുറത്ത് ബാലികയെ ബംഗാളി കയറിപ്പിടിച്ചു

മലപ്പുറത്ത് ബാലികയെ ബംഗാളി കയറിപ്പിടിച്ചു

പൊന്നാനി : ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഒമ്പത് വയസ്സുകാരിയെ ബാത്‌റൂമിനുള്ളില്‍ വെച്ച് കയറിപ്പിടിച്ച ബംഗാളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നദിയ ചേണ്ട സ്വദേശി സാഹ ജമാല്‍ 24 നെയാണ് പൊന്നാനി സി.ഐ സണ്ണി ചാക്കോ അറസ്റ്റ് ചെയ്തത്.ചമ്രവട്ടം ജംഗ്ഷനില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബാത്‌റൂമിലേക്ക് വിളിച്ച് വരുത്തി പ്രതി കയറിപ്പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ നില വി ളി കേട്ട് അടുത്തുള്ളവര്‍ ഓടിക്കൂടുകയും പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.പരിസരത്ത് കൂലിപ്പണി ക്കെത്തിയതായിരുന്നു സാഹ ജമാല്‍.

Sharing is caring!