മലപ്പുറത്തെ നാണം കെടുത്തിയ ബാലപീഡകനാര്?

മലപ്പുറത്തെ നാണം കെടുത്തിയ ബാലപീഡകനാര്?

മലപ്പുറം: ജില്ലയെ ആകെ അസ്വസ്ഥതപ്പെടുത്തുന്ന ബാലപീഡനത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തു വിട്ടു. എട്ട് വയസ് മാത്രം പ്രായം തോന്നുന്ന കുട്ടിക്ക് നേരെ അതിക്രമം നടത്തിയ ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മാതൃഭൂമി ന്യൂസ് ജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. മലപ്പുറത്തെ ആകെ നാണം കെടുത്തിയ ഈ സംഭവത്തിന് പിന്നിലുള്ള വ്യക്തിയെ നിങ്ങള്‍ക്കും ചൂണ്ടികാണിക്കാം.

മലപ്പുറത്തെ ഒരു സിനിമാ തിയറ്ററില്‍ ഈ കുട്ടിയുടെ ഒപ്പമുള്ള സ്ത്രീക്കൊപ്പം എത്തിയെന്ന് കരുതുന്ന ആളാണ് പീഡനം നടത്തുന്നത്. KL 46 G 240 എന്ന ബെന്‍സ് വാഹനത്തിലാണ് ഇയാള്‍ എത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാഹനം ഇയാളുടെ സ്വന്തമാണോയെന്ന് വ്യക്തവുമല്ല.

കുടടി പീഡിപ്പിക്കപ്പെടുന്നത് വ്യക്തമായി അറിഞ്ഞിട്ടും കൂടെയുള്ള സ്ത്രീ പ്രതികരിക്കുന്നില്ല. ഇത് സംഭവത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നു.

Sharing is caring!