പെരിന്തല്‍മണ്ണയിലെ ക്യാമ്പിലൂടെ അന്തര്‍ദേശീയ തലത്തില്‍ കളിച്ച് വളരാനുള്ള ആവേശം പകരുമെന്ന് ഐ.എം.വിജയന്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഹറുസേ്റ്റഡിയത്തില്‍ കാദറലി – സ്‌പോര്‍ട്ട്‌സ് ക്ലബ് നടത്തി വരുന്ന ഫുട്ബാള്‍ കോച്ചിംഗ് ക്യാമ്പ് ഇന്ത്യന്‍ ഫുട്ബാള്‍ താരം ഐ.എം.വിജയന്‍ സന്ദര്‍ശിച്ചു. സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീം കോച്ച് പീതാംബരന്‍ തൃശൂരിന്റെ നേതൃത്വത്തില്‍ ഒരു മാസക്കാലമായി നടന്ന് വരുന്ന ക്യാമ്പില്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള താല്‍പതോളം വിദ്യാര്‍ത്തികള്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തിന്റെ ഫുട്ബാള്‍ വളര്‍ച്ചക്കും വളര്‍ന്ന് വരുന്ന പുതിയ കളിക്കാര്‍ക്കും ദേശീയ അന്തര്‍ദേശീയ തലത്തില്‍ കളിച്ച് വളരാന്‍ ഈ ക്യാമ്പിലൂടെ ആവേശം പകരുമെന്നും ഐ.എം വിജയന്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടരി പച്ചീരി ഫാറൂഖ്, എടത്തനാട്ടുകര കുഞ്ഞാന്‍, മണ്ണില്‍ഹസ്സന്‍, കോച്ച് പീതംബരന്‍, അസി.കോച്ച് ഹബീബ്, എം.അസീസ് കെ.ഹൈദറു, എച്ച്.മുഹമ്മദ് ഖാന്‍, സി.എച്.മുസ്തഫ, എം.കെ.കുഞ്ഞയമ്മു, പച്ചീരിസുബൈര്‍, രാമപുരം യൂസുഫ് സംബന്ധിച്ചു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *