താനൂരില്‍ സി.പി.എമ്മിന്റെ കപടമുഖം പുറത്തായതായി വെല്‍ഫെയര്‍ പാര്‍ട്ടി

താനൂരില്‍ സി.പി.എമ്മിന്റെ കപടമുഖം പുറത്തായതായി വെല്‍ഫെയര്‍ പാര്‍ട്ടി

താനൂര്‍: കത് വസംഭവത്തില്‍ നടന്ന ജനകീയ ഹര്‍ത്താലിന്റെ മറവില്‍ മുസ്ലിം തീവ്രവാദികളാണെന്ന സി.പി.എമ്മിന്റെ കപട മുഖത്തിനേറ്റ തിരിച്ചടിയാണ് കെ ആര്‍ ബേക്കറി കേസില്‍ സി.പി.എം അനുഭാവികളുടെ അറസ്റ്റെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഒരു സമുദായത്തിനുമേല്‍ കുറ്റം ചാര്‍ത്തി സമൂഹത്തില്‍ നിന്നു പണം പിരിച്ചു നല്‍കി തരാമെന്നേറ്റ മന്ത്രി കെടി ജലീല്‍ സമൂഹത്തോട് മാപ്പു പറയണമെന്നും, കെ ആര്‍ ബേക്കറിയടക്കമുള്ള കടകളുടെ നഷ്ടപരിഹാരം സി .പി .എം നിന്നും ഈടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് അമീര്‍ താനൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് വൈലത്തൂര്‍, സെക്രട്ടറി ടി.ആദം ശിഫ ഖാജ, ഷറഫുദ്ദീന്‍ കൊളാടി, പി.ടി. മുഹമ്മദ് റഫീഖ് വി.കെ.ഹലീമ എന്നിവര്‍ സംസാരിച്ചു.

Sharing is caring!