വിദ്യാര്‍ത്ഥികള്‍ പ്രതിപക്ഷമായി മാറണം: ടി.പി അഷ്റഫലി

വിദ്യാര്‍ത്ഥികള്‍  പ്രതിപക്ഷമായി  മാറണം: ടി.പി അഷ്റഫലി

മലപ്പുറം : ചരിത്രത്തോട് ഭരണകൂടം പോലും അസഹിഷ്ണുത കാണിക്കുന്ന പുതിയ ചുറ്റുപാടില്‍ അനീതിക്കെതിരെ ഉയരുന്ന ആദ്യത്തെ ശബ്ദം കലാലയങ്ങള്‍ക്കകത്ത് നിന്നും ഉയരണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിപക്ഷമായി മാറണമെന്ന് എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി. മലപ്പുറം മണ്ഡലം എംഎസ്എഫ് കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് ലീഡേഴ്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ അദ്ധ്യക്ഷം വഹിച്ചു. വിവിധ സെഷനുകള്‍ക്ക് എന്‍കെ ഹഫ്‌സല്‍ റഹ്മാന്‍, കുഞ്ഞിമുഹമ്മദ് പുത്തലത്ത് നേതൃത്വം നല്‍കി. നിഷാദ് കെ സലീം, ടിപി ഹാരിസ്, വി മുസ്തഫ, ബാവ വിസപ്പടി, കെഎന്‍ ഷാനവാസ്, നിസാജ് എടപ്പറ്റ, സാദിഖ് കൂളമടത്തില്‍, റിയാസ് പുല്‍പ്പറ്റ, സജീര്‍ കളപ്പാടന്‍, മുജീബ് പിപി, റാഷിദ് വികെ, നൗഷാദ് ഒളമതില്‍, ഇകെ റഹീം, നവാഫ് പൂക്കോട്ടൂര്‍, അഖില്‍ കുമാര്‍, നവാസ് അരിമ്പ്ര, ജസീല്‍ പറമ്പന്‍ സംസാരിച്ചു.

Sharing is caring!