വോട്ട് പിടിക്കാന് കുഞ്ഞാലിക്കുട്ടി ബംഗ്ളൂരുവില്..

ബംഗ്ളൂരു: മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി നാളെ ബാംഗ്ലൂരില് വിവിധ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില് പങ്കെടുക്കും. കോണ്ഗ്രസ് സഖ്യത്തിനാണ് കര്ണാടക തിരഞ്ഞെടുപ്പില് മുസ്ലിം ലീഗ് പിന്തുണ നല്കുന്നത്. ഇതിന്റെ ഭാഗമായാണ് കോണ്ഗ്രസ് സ്ഥാനാര്ഥികളുടെ വിജയത്തിനായി കുഞ്ഞാലിക്കുട്ടി വിവിധ ഭാഗങ്ങളില് പര്യടനം നടത്തുന്നത്.
സ്ഥാനാര്ഥികളായ നഗര വികസന മന്ത്രി കെ ജെ ജോര്ജ്, ആഭ്യന്തര മന്ത്രി രാമലിം?ഗ റെഡി, എന് എ ഹാരിസ് ,ബംഗ്ളൂര് മേയര് സമ്പത്ത് രാജ് എന്നിവര്ക്ക് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി പര്യടനം നടത്തുക. പര്യടനത്തിന്റെ സമാപനം കുറിച്ച് മടിവാളയിലെ സാവറി ബിസിനസ് ഹോട്ടല് ഓഡിറ്റോറിയത്തില് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ കണ്വെന്ഷന് അദ്ദേഹം ഉദ്ഘാടനം ചെയ്യും..റോഡ് ഷോ, പൊതുയോഗങ്ങള് തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കോണ്ഗ്രസ് സ്ഥാനാര്ത്ഥികളുടെ വിജയത്തിനു വേണ്ടി നഗരത്തിലെ മുസ്ലിം ലീഗ്, കെ എം സി സി പ്രവര്ത്തകര് സജീവമായി പ്രവര്ത്തരംഗത്തുണ്ട്. അവര്ക്ക് ആവേശം നല്കുന്നതാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പര്യടനം..
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, വൈസ് പ്രസിഡണ്ട് ദസ്തഗീര് ആഖ,ആന്റോ അന്റണി എം പി, കെ സുധാകരന്, കെ എം ഷാജി എം എല് എ, എന് എ മുഹമ്മദ്, എം സി ഖമറുദിന് തുടങ്ങിയ നേതാക്കളും പങ്കെടുക്കും
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]