പൊന്നാനിയില്‍ ശിവലിംഗം പ്രത്യക്ഷപ്പെട്ടു

പൊന്നാനി: നാട്ടുകാരെ അത്ഭുതപ്പെടുത്തി ശിവലിംഗം പ്രത്യക്ഷപ്പെട്ടു. പൊന്നാനി ഇടശ്ശേരി ഗ്രാമം മാഞ്ഞാങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വീട്ടുവളപ്പിലാണ് ശിവലിംഗം പ്രത്യക്ഷപ്പെട്ടത്. കാളത്ത് വളപ്പില്‍ രമണി രാവിലെ മുറ്റമടിക്കുന്നതിനിടെയാണ് മണ്ണിനോട് ചേര്‍ന്ന നിലയില്‍ ശിവലിംഗത്തിന്റെ അഗ്രഭാഗം കണ്ടത്. തുടര്‍ന്ന് ഗൃഹനാഥന് നന്ദകുമാറിനെ വിവരമറിയിക്കുകയും മണ്ണ് നീക്കം ചെയ്തപ്പോഴാണ് ശിവലിംഗമാണെന്ന് സ്ഥിരീകരിച്ചത്. നേരത്തെ രക്ഷസിനെ കുടിയിരുത്തിയഭാഗത്താണ് ശിവലിംഗം കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്തുള്ള മാഞ്ഞാങ്കാവ് ക്ഷേത്രത്തില്‍ രക്ഷസിനെ മാറ്റി സ്ഥാപിച്ചിരുന്നു. ആ സമയത്ത് വീട്ടുവളപ്പിലെ തറ പൊളിച്ചിരുന്നെങ്കിലും യാതൊന്നും കണ്ടിരുന്നില്ല. പിന്നീട് ഈ സ്ഥലത്ത് വാഴ നട്ടിരുന്നു. പ്രശ്നം വെച്ച് നോക്കിയാല്‍ മാത്രമെ ശിവലിംഗം പ്രത്യക്ഷപ്പെട്ടതിന്റെ കാരണം വ്യക്തമാവുകയുള്ളൂവെന്ന് നാട്ടുകാര്‍ പറഞ്ഞു. ശിവലിംഗം പ്രത്യക്ഷപ്പെട്ടതറിഞ്ഞ് നിരവധി ആളുകളാണ് ഇവിടേക്കെത്തിക്കൊണ്ടിരിക്കുന്നത്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]