മഅ്ദിന്‍ റമദാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം: സ്വാഗത സംഘം രൂപീകരണ കണ്‍വന്‍ഷന്‍ നാളെ

മഅ്ദിന്‍ റമദാന്‍ 27-ാം രാവ്  പ്രാര്‍ത്ഥനാ സമ്മേളനം: സ്വാഗത സംഘം രൂപീകരണ കണ്‍വന്‍ഷന്‍ നാളെ

മലപ്പുറം: മഅ്ദിന്‍ അക്കാഡമിക്ക് കീഴില്‍ റമദാന്‍ 27-ാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ സ്വലാത്ത് നഗറില്‍ നടക്കും. രാവിലെ എട്ടിന് നടക്കുന്ന കണ്‍വന്‍ഷന്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
പ്രാര്‍ത്ഥനാ സമ്മേളനത്തോടനുബന്ധിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങള്‍, സമൂഹ നോമ്പുതുറ, ഇഅ്തികാഫ് ജല്‍സ, ഹോം സയന്‍സ് ക്ലാസ്, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, പൈതൃകയാത്ര, പ്രഭാഷണ പരമ്പര തുടങ്ങി വിവിധ പരിപാടികളാണ് സ്വലാത്ത് നഗറില്‍ നടക്കുന്നത്. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിക്കും. ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ഥന നടത്തും.
മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി സീനത്ത് അബ്ദുറഹ്മാന്‍ ഹാജി, സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ മുസ്‌ലിയാര്‍ കാളികാവ്, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്ദു ഹാജി വേങ്ങര, ബാവ ഹാജി തലക്കടത്തൂര്‍ എന്നിവര്‍ സംബന്ധിക്കും

Sharing is caring!