കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഇന്ത്യ ജയിച്ചു: കുഞ്ഞാലിക്കുട്ടി

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഇന്ത്യ ജയിച്ചു: കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: കര്‍ണാടക നിയമസഭ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അത്
ഇന്ത്യയുടെ കൂടി വിജയമായിരിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍
സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട് ചെര്‍ക്കളയില്‍
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ
നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിന് അന്ത്യം കുറിക്കുന്ന വിജയമായിരിക്കും
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഉണ്ടാവാന്‍ പോവുന്നത്. മുസ്ലിം ലീഗ് ഇവിടെ
മത്സരിക്കാതെ കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയാണ് ചെയ്യുന്നത്. മുസ്ലിം
ലീഗിന്റെ ഈ പാത മറ്റു ന്യൂനപക്ഷ സംഘടനകളും മാതൃകയാക്കണം. കര്‍ണാടകയില്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി മുസ്ലിം ലീഗ്
നേതാക്കള്‍ പര്യടനം നടത്തും. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ്
സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് രംഗത്തിറങ്ങണമെന്ന് കുഞ്ഞാലിക്കുട്ടി
പറഞ്ഞു.

Sharing is caring!