മഞ്ചേരിയില്‍ അഞ്ചു വയസ്സുകാരിയെ അധ്യാപകന്‍ കടിച്ച് പരിക്കേല്‍പ്പിച്ചു

മഞ്ചേരി: ഓട്ടിസം ബാധിച്ച അഞ്ചു വയസ്സുകാരിയെ ബി.ആര്‍.സി ട്രൈനര്‍ കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. മഞ്ചേരി ബി.ആര്‍.സിയിലെ ഓട്ടിസം തെറാപിസ്റ്റ് കരുവാരക്കുണ്ട് കേരള സ്വദേശി ലിനീഷ് (25) നെതിരെയാണ് പരാതി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ചികിത്സയുടെ ഭാഗമായി മഞ്ചേരി ബി ആര്‍ സിയില്‍ മാതാവിനൊപ്പം എത്തിയതായിരുന്നു മഞ്ചേരി മുള്ളമ്പാറ സ്വദേശിയായ ബാലിക. ഓട്ടിസം തെറാപ്പി ചെയ്യുന്നതിനിടെ ലിനീഷ് കുഞ്ഞിന്റെ തുടയില്‍ കടിക്കുകയായിരുന്നു. വീട്ടിലെത്തിയ കുഞ്ഞ് മാതാവിന് പരിക്കേറ്റ ഭാഗം കാണിച്ചു കൊടുക്കുകയായിരുന്നു. ഉടന്‍ മാതാവ് ടെലിഫോണിലൂടെ ലിനീഷിനോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇയാള്‍ ക്ഷമ ചോദിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ മഞ്ചേരി ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ മോഹനരാജനോട് പരാതിപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ച ബി പി ഒ സംഭവം ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം നാസറിന് റിപ്പോര്‍ട്ടും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ലിനീഷിനെ പിരിച്ചു വിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലികയുടെ ബന്ധുക്കള്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്‍കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]