മലപ്പുറം പ്രസ്‌ക്ലബ്ബില്‍ ആര്‍.എസ്.എസ് നടത്തിയത് ഭീകരാക്രമണം: എ.കെ ആന്റണി

മലപ്പുറം പ്രസ്‌ക്ലബ്ബില്‍ ആര്‍.എസ്.എസ് നടത്തിയത് ഭീകരാക്രമണം: എ.കെ ആന്റണി

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരാക്രമണമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
മലപ്പുറം പ്രസ് ക്ലബ്ബും മര്‍ദ്ദനമേറ്റ മാദ്ധ്യമപ്രവര്‍ത്തകന്‍ ഫുആദിനെയും എ.കെ ആന്റണി സന്ദര്‍ശിച്ചു. ഭീകരന്മാര്‍ മുഖംമൂടി ധരിച്ച് ആളുകളെ ആക്രമിക്കുന്നതിനും കൊല്ലുന്നതിനും സമാനമായ ആക്രമണമാണ് നടന്നത്. പ്രസ് ക്ലബ്ബില്‍ കയറി ക്രൂരമായ ആക്രമണങ്ങള്‍ക്ക് ധൈര്യം കാണിച്ചവരെ പിടികൂടാന്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കണം. ആക്രമണത്തിന് പ്രേരണയായി ആരെങ്കിലുമുണ്ടോയെന്നതും അന്വേഷണത്തില്‍ തെളിയേണ്ടതാണ്. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം അന്വേഷിക്കണം. കേരളത്തിലെ ആദ്യത്തേതും അവസാനത്തേതുവാന്‍ മുഖ്യമന്ത്രിയും ഡി.ജി.പിയും ജാഗ്രത പുലത്തണമെന്നും ആന്റണി പറഞ്ഞു.

Sharing is caring!