മലപ്പുറം പ്രസ്‌ക്ലബ് അക്രമണം, 8ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍കൂടി ഉടന്‍ പിടിയിലാകും

മലപ്പുറം പ്രസ്‌ക്ലബ് അക്രമണം, 8ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍കൂടി ഉടന്‍ പിടിയിലാകും

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ് അക്രമണക്കേസില്‍ 8ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍കൂടി ഉടന്‍ പിടിയിലാകുമെന്നു പോലീസ്. കേസില്‍ ഇന്നു പുലര്‍ച്ചെ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകരും വാഴക്കാട് സ്വദേശികളുമായ കല്ലിക്കത്തോട് ഷിബു (30), നടത്തലക്കണ്ടി ദിലീപ് കുമാര്‍ (31) എന്നിവരാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ ഒന്നിനു വാഴക്കാട് അവരുടെ വീടുകളില്‍ നിന്നാണ് രണ്ടുപേരെയും മലപ്പുറം സിഐ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തശേഷം മലപ്പുറം കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കിയുള്ള എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കായി അന്വേഷണം ശക്തമാക്കിയതായും പ്രതികളെ ഉടനെ പിടികൂടുമെന്നും മലപ്പുറം സിഐ പ്രേംജിത്ത് അറിയിച്ചു.

Sharing is caring!