ആര്‍എസ്എസിന്റേത് മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്ന് കയറ്റം: കുഞ്ഞാലിക്കുട്ടി

ആര്‍എസ്എസിന്റേത് മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്ന് കയറ്റം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രസ്‌ക്ലബ്ബില്‍ കയറി മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച ആര്‍എസ്എസ് നടപടിയില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി അപലപിച്ചു. മാധ്യമപ്രവര്‍ത്തകരും പോലീസും നോക്കി നില്‍ക്കെ നടന്ന അതിക്രമത്തിന് മതിയായ തെളിവ് ലഭിച്ചിട്ടും പ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യയിലെങ്ങും ബിജെപിയും അവരുടെ കീഴിലുള്ള സംഘടനകളും നടത്തുന്നത്. ജുഡീഷ്യറിയെയും മാധ്യമങ്ങളെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അധികാരത്തില്‍ തുടരാനുള്ള നീക്കമാണ് അവര്‍ നടത്തുന്നത്. ഇതിനെതിരെ ജനങ്ങള്‍ ഒന്നിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!