12വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതി വിധി പറയാന്‍ വെച്ച ദിവസം തൂങ്ങി മരിച്ചു

തിരൂരങ്ങാടി: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതി വിധി പറയാനായി മാറ്റി വെച്ച ദിവസം തൂങ്ങി മരിച്ചു. തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുളിക്കലകത്ത് കമ്മുവിന്റെ മകന്‍ അബ്ദുല്‍ റസാഖ് (60) ആണ് മരിച്ചത്. പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയാണ് ഇയാള്‍. 2011ലും 2012ലുമായി പലതവണ പ്രതിയുടെ വീട്ടിലും കാറിലും വെച്ച് ബാലികയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാവുകയും വിധി പ്രസ്താവിക്കുന്നതിനായി മെയ് മൂന്നിലേക്ക് മാറ്റി വെക്കുകയും ചെയ്തിരുന്നു. ഇന്നു രാവിലെ 6.20ന് തന്റെ അഭിഭാഷനെ ഫോണില്‍ വിളിച്ച അബ്ദുല്‍ റസാഖ് താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മാനസികമായി ഏറെ തകര്‍ന്നതായും അറിയിച്ചിരുന്നു. എന്നാല്‍ എട്ടര മണിയോടെ അബ്ദുല്‍ റസാഖിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]